App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
  2. കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക
  3. പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
  4. പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക 

    Aഇവയെല്ലാം

    Bഒന്നും നാലും

    Cരണ്ട് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    നീതി ആയോഗ്

    • ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ്.
    • ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്.
    • ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ പ്രഥമ ചുമതല.

    ഇതിലൂടെ നീതിആയോഗ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ ഇവയെല്ലാമാണ്:

    • വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
    • കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക 
    • പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
    • പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക.
    • ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസകേന്ദ്രങ്ങൾ ആക്കി മാറ്റുക
    • ആഗോള മാറ്റങ്ങളുടെയും വിപണി ശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക

    Related Questions:

    പ്ലാനിങ്ങ് കമ്മീഷന് പകരം നിലവിൽവന്ന 'നീതി ആയോഗ് ' ഇന്ത്യയുടെ വികസനത്തിനായി വിഭാവനം ചെയ്ത പ്രധാന പദ്ധതികളിൽ അനുയോജ്യമല്ലാത്തത് ഏത് ?

    1. ADP-ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം
    2. AIM - അടൽ ഇന്നൊവേഷൻ മിഷൻ
    3. (SDG India Index) SDG ഇന്ത്യ ഇൻഡക്സ്
    4. ട്രാൻസ്ഫോർമിങ്ങ് ഇന്ത്യ ലെക്‌ചർ സീരീസ്
    What was the first meeting of NITI Aayog known as?

    നീതി ആയോഗ് (NITI Aayog) നെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

    1. ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം
    2. നീതി ആയോഗിന്റെ ആദ്യ അദ്ധ്യക്ഷൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമേദിയാണ്
    3. 2015 ജനുവരി 1 ന് നിലവിൽ വന്നു
    4. നീതി ആയോഗിന്റെ ആസ്ഥാനം ഡൽഹിയാണ്

      നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ

      1. ആസൂത്രണകമ്മിഷനുപകരം 2005ൽ നീതി ആയോഗ് നിലവിൽ വന്നു
      2. കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ് ഗവർണർമാർ നീതി ആയോഗിലെ അംഗങ്ങൾ ആയിരിക്കും
      3. നാഷണൽ ഇൻഡസ്ട്രി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കെഴുത്താണ് നീതി ആയോഗ്
      4. ആദ്യ യോഗം നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്നു
        നീതി ആയോഗിന്റെ ഇപ്പോഴത്തെ ചെയർമാൻ :